സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് 12 ലക്ഷത്തിലധികം രൂപ തട്ടിയ കേസില്‍ യുവതി പിടിയില്‍.പീച്ചി ചുവന്നമണ്ണ് ചിറക്കോട് വീട്ടില്‍ ശ്രീപ്രിയ(37)യാണ് വടക്കാഞ്ചേരി പോലീസിന്റെ പിടിയിലായത്. വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം.19ന് ഉച്ചകഴിഞ്ഞ് സ്ഥാപനത്തിലെത്തിയ യുവതി 188 ഗ്രാം മുക്കുപണ്ടം പണയംവച്ച് 12,35,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വടക്കാഞ്ചേരി എസ്ഐ കെ. ശരത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് യുവതിയെ പിടികൂടിയത്.
സൂപ്പർ 😂😂😂
മറുപടിഇല്ലാതാക്കൂ