Pudukad News
Pudukad News

യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടകര സ്വദേശി അറസ്റ്റിൽ


യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊടകര സ്വദേശി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടകര കാരൂർ സ്വദേശി വടക്കേത്തല വീട്ടിൽ ടോണിയെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.
കൊടകര കാരൂർ സ്വദേശി പുതുപറമ്പിൽ വീട്ടിൽ ശരത്തിനെയാണ് ഇയാൾ ആക്രമിച്ചത്.മുൻപ് ഇയാൾക്കെതിരെ ശരത്ത് പരാതി നൽകിയിരുന്നു.ഇതിൻ്റെ വൈരാഗ്യത്തിൽ നടന്നുപോകുകയായിരുന്ന ശരത്തിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ബൈക്കിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു.കൊടകര, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസിലും അഞ്ച് അടിപിടിക്കേസിലും പ്രതിയാണ് ടോണി.കൊടകര  എസ്.എച്ച്.ഒ പി.കെ.ദാസ്, എസ്.ഐമാരായ ഡെന്നി, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price