Pudukad News
Pudukad News

രണ്ടരക്കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയില്‍


രണ്ടരക്കിലോ കഞ്ചാവുമായി ആംബുലൻസ് ഡ്രൈവർ പിടിയില്‍. വേലൂർ തണ്ടിലം മനയ്ക്കലാത്ത് 32 വയസുള്ള ജിഷ്ണുവാണ് പിടിയിലായത്.തൃശൂർ പൊലിസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്ക്വാഡും എരുമപ്പെട്ടി പോലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് പ്രതി പിടിയിലായത്.തണ്ടിലം പള്ളിക്ക് സമീപം ഇയാള്‍ വാടകയ്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാള്‍ക്ക് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price