Pudukad News
Pudukad News

അളഗപ്പനഗർ സ്കൂളിൽ ലാബ് സമുച്ചയത്തിൻ്റെ നിർമ്മാണം ആരംഭിച്ചു


അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന  ലാബ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽഎ നിർവഹിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.  അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി,
കൊടകര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.കെ. സദാശിവൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ജിജോ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വിൽസൺ, വാർഡ് അംഗം ദിനിൽ പാലപ്പറമ്പിൽ, കൊടകര ബി.പി.സി ടി.ആർ. അനൂപ് എന്നിവർ സംസാരിച്ചു.കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി 30 ലക്ഷം രൂപ ചിലവിലാണ് ലാബ് സമുച്ചയം നിർമ്മിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price