എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് നേടിയ പുതുക്കാട് മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എ പ്രതിഭാ പുരസ്‌കാരം നല്‍കി അനുമോദിച്ചു. കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.ബൈജു, ഇ.കെ.അനൂപ്, എന്‍.മനോജ്,
കലാപിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, അല്‍ജോ പുളിക്കന്‍, ട്രീസ ബാബു, എ.ജി.ഷൈജു, ടി.ആര്‍.അനൂപ് എന്നിവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികള്‍ക്കും പുരസ്‌കാര ജേതാക്കള്‍ക്കും നെന്‍മണിക്കര പഞ്ചായത്ത് ഔഷധ വൃക്ഷത്തൈകള്‍ സമ്മാനിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ