Pudukad News
Pudukad News

ബസില്‍ സ്വര്‍ണമാല കവര്‍ന്നു: തമിഴ്നാട് സ്വദേശിനി പിടിയില്‍

സ്വകാര്യ ബസില്‍നിന്നു മധ്യവയസ്കയുടെ സ്വർണമാല കവർന്ന കേസില്‍ തമിഴ്നാട് സ്വദേശിനി പിടിയില്‍. തമിഴ്നാട് ദിണ്ഡിക്കല്‍ സ്വദേശിനി മുകേശ്വരി(36)ആണ് വടക്കാഞ്ചേരി പോലീസിന്‍റെ പിടിയിലായത്.ഇവരോടൊപ്പം ഉണ്ടായിരുന്ന സഹായിയെ പോലീസ് തെരയുന്നുണ്ട്. പാലക്കാട് കറുകപുത്തൂർ പള്ളിപടി സ്വദേശിനി ഇളയടത്ത് വീട്ടില്‍ സുലേഖ(58)യുടെ നാലുപവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണംപോയത്. കറകപുത്തൂരില്‍നിന്നു ബസില്‍കയറിയ സുലേഖ ഓട്ടുപാറ ബസ് സ്റ്റാന്‌ഡില്‍ ഇറങ്ങുന്നതിനിടെയാണ് സ്വർണമാല നഷ്ടപ്പെട്ടവിവരമറിയുന്നത്. ബസില്‍ സംശയാസ്പദമായികണ്ട തമിഴ്നാട് സ്വദേശിനിയെ യാത്രക്കാർ കെെയോടെ പിടികൂടി വടക്കാഞ്ചേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.എന്നാല്‍ പരിശോധനയില്‍ ഇവരില്‍നിന്നു സ്വർണം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. മോഷണംനടത്തിയശേഷം സഹായിക്ക് ആഭരണംകൈമാറിയെന്നാണ് പോലീസ് സംശയിക്കുന്നത്.വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വരികയായിരുന്നു സുലേഖ.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price