സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാന കേരളം പദ്ധതിയിലൂടെ അമ്പതിനായിരത്തിലധികം
പട്ടികജാതി പട്ടികവർഗ്ഗ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. പുതുക്കാട് രണ്ടാംകല്ല് ഉന്നതിയിൽ നടപ്പാക്കിയ ഒരു കോടി രൂപയുടെ അംബേദ്കർ
ഗ്രാമ വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് അംബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കുന്നതെന്നും, പട്ടികജാതി വിഭാഗങ്ങളടക്കം എല്ലാവരെയും കൂട്ടിച്ചേർത്തുകൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ,പുതുക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്ത് അംഗം ഹിമ ദാസൻ, ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗം പി.കെ. ശിവരാമൻ, ജില്ലാ പട്ടികജാതി വികസന ഓഫിസർ കെ. സന്ധ്യ എന്നിവർ സംസാരിച്ചു.
രണ്ടാംകല്ല് ഉന്നതിയിൽ
അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി
ഒമ്പത് വീടുകളുടെ നവീകരണം, മൂന്ന് റോഡുകളുടെ നിർമാണം, ഡിജിറ്റൽ ലൈബ്രറി,
ഡ്രെയ്നേജ് സംവിധാനം എന്നിവയാണ് ഒരു കോടി രൂപ ചെലവിൽ നടപ്പിലാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ