Pudukad News
Pudukad News

ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി


ക്രിമിനൽ കേസിലെ പ്രതിയെ കാപ്പ ചുമത്തി തടങ്കലിലാക്കി.മതിലകം പനങ്ങാട്  പള്ളിനട സ്വദേശി ഊളക്കല്‍ വീട്ടില്‍ സിദ്ധിഖ് (26)നെയാണ് മതിലകം പോലീസ് തടങ്കലിലാക്കിയത്.ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യനാണ്  കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. 
ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ പാർപ്പിച്ച് ഉത്തരവ് നടപ്പിലാക്കി. മതിലകം, കൊടുങ്ങല്ലൂര്‍, അതിരപ്പിള്ളി, പീച്ചി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസിലും, ഒരു കവർച്ചക്കേസിലും, ഒരു പോക്സോ കേസിലും, മൂന്ന് അടിപിടിക്കേസിലും, രണ്ട് മോഷണക്കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസിലെ പ്രതിയാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price