കൊടകര ബ്ലോക്ക് ക്ഷീരസംഗമം കല്ലൂരിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷീര മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ്, കേരള ഫീഡ്സ് ചെയർപേഴ്സൺ കെ. ശ്രീകുമാർ, പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് എന്നിവർ ആദരിച്ചു. കാലിത്തീറ്റ സബ്സിഡി പദ്ധതിയുടെ ഉദ്ഘാടനവും കന്നുകാലി പ്രദർശന മത്സരവും ഇതോടൊപ്പം നടന്നു. ആരോഗ്യകരമായ പാലുൽപാദനത്തെ മോശകരമാക്കുന്ന കന്നുകാലി രോഗങ്ങൾ എന്ന വിഷയത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ വി.ബി. അജിതൻ ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.എസ്. ബൈജു, കലാപ്രിയ സുരേഷ്, ബ്ലോക്ക് സ്ഥിരം സമിതി അംഗം അൽജോ പുളിക്കൻ, ജനപ്രതിനിധികളായ പോൾസൺ തെക്കുംപീടിക, ഹേമലത സുകുമാരൻ, അനു പനങ്കൂടൻ, ക്ഷീരവികസന വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ സി. ശാലിനി, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ കെ.ജി. രശ്മി, ഫ്രാൻസി ഷാജു തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ