ഓട്ടോയിൽ യാത്ര ചെയ്തതിന്റെ വാടക ചോദിച്ചതിലെ വൈരാഗ്യത്തിൽ ഡ്രൈവറെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി അടിപ്പറമ്പിൽ വീട്ടിൽ കലേഷിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.പാപ്പിനിവട്ടം സ്വദേശി താഴിശ്ശേരി വീട്ടിൽ സുരേഷ് കുമാറിനെ ഓട്ടോയിൽ യാത്ര ചെയ്തതിന്റെ വാടക ചോദിച്ച് പ്രതിയുടെ വീട്ടിലേക്ക് ചെന്നതിന്റെ വൈരാഗ്യത്തിൽ വീടിനുമുന്നിൽ വച്ച് അസഭ്യം പറഞ്ഞു ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രതിയെ റിമാൻഡ് ചെയ്തു. മതിലകം ഇൻസ്പെക്ടർ എം കെ ഷാജി,എസ്ഐ പ്രദീപൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ