Pudukad News
Pudukad News

നെൻമണിക്കരയിൽ നിറച്ചാർത്ത് കലാ കായികമേളക്ക് തുടക്കമായി


നെന്മണിക്കര ഗ്രാമപഞ്ചായത്തിൽ  'നിറച്ചാര്‍ത്ത് 2025' കലാ-കായിക മേളയ്ക്ക് തുടക്കമായി. അങ്കണവാടി, ഭിന്നശേഷി, വയോജന, വനിത, ബാലസൗഹൃദ കലോത്സവത്തിൻ്റെ ഭാഗമായി രോഗി - ബന്ധു സംഗമം, തൊഴിലുറപ്പ് സംഗമം, വിദ്യാഭ്യാസ അവാര്‍ഡ്, ബേബി ഷോ, സാംസ്കാരിക കൂട്ടായ്മ എന്നിവയുണ്ടാകും. 
കലാ കായികമേള മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്. ബൈജു, ഗായകന്‍ അമല്‍ ആന്റണി തുടങ്ങിയവർ സംസാരിച്ചു. സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price