Pudukad News
Pudukad News

സ്വര്‍ണവിലയില്‍ വൻ വര്‍ധന; പവന് ഒറ്റയടിക്ക് 520 രൂപ കൂടി


സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം എട്ടിന് റെക്കോര്‍ഡ് ഉയരം കുറിച്ച സ്വര്‍ണവില, പിന്നീട് കുറഞ്ഞും കൂടി ഇന്ന് വീണ്ടും 75,760 രൂപയെന്ന വിലയിലേക്ക് എത്തിയിരിക്കുകയാണ്. റെക്കോര്‍ഡ് ഉയരത്തിന് ശേഷം 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷം വീണ്ടും വില ഉയര്‍ന്നാണ് ഈ നിലയിലെത്തിയത്.ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ വില ഇടിയാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തെ ആളുകള്‍ ആശ്രയിക്കുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price