Pudukad News
Pudukad News

5000 കിലോ മുളക് പൊടി വാങ്ങിക്കൊണ്ടുപോയി 11 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ


5000 കിലോ മുളക് പൊടി വാങ്ങിക്കൊണ്ട് പോയി 11 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ  തമിഴ്നാട് സ്വദേശി അറസ്റ്റിൽ.
തമിഴ്നാട് ഈറോഡ് സുറാമം പെട്ടി സ്വദേശി  മുത്തു കുമാർ (38) നെയാണ്  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ചേർപ്പ് വല്ലച്ചിറ ചെറുശ്ശേരി സ്വദേശിനി നടത്തുന്ന കമ്പനിയിൽ നിന്ന് പാലക്കാട് നൂറണി എന്ന സ്ഥലത്ത് ഡയമണ്ട് ട്രേഡിഗ് കമ്പനി  എന്ന സ്ഥാപനം നടത്തി വരുന്ന പ്രതിയാണ് പണം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ ട്രാൻസ്ഫർ ചെയ്യാമെന്ന് പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ച്  തട്ടിപ്പ് നടത്തിയത്.
2022 ഒക്ടോബർ മാസത്തിലാണ് സംഭവം.  തുടർന്ന് പണം നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price