ഒല്ലൂർ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ 28, 29 തീയതികളിൽ ആഘോഷിക്കും. തിരുനാൾ കൊടിയേറ്റം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന കുർബാനയ്ക്കുശേഷം നടക്കും. 28ന് വൈകിട്ട് കൂടുറുക്കൽ ശുശ്രൂഷകൾ നടക്കും. 29ന് രാവിലെ ഏഴിനുള്ള കുർബാനയ്ക്കുശേഷം നേർച്ച ഭക്ഷണം ആശിർവദിച്ച് വിതരണം ആരംഭിക്കും. തുടർന്ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് മോൺ. ജോസ് കോനിക്കര കാർമികത്വം വഹിക്കും. തുടർന്ന് മേരിമാതാ പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം, വൈകിട്ട് അഞ്ചിന് നടക്കുന്ന കുർബാനയ്ക്ക് രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട് കാർമികനാകും. ഈ വർഷം 50000 പേർക്കാണ് നേർച്ച ഭക്ഷണം ഒരുക്കുന്നതെന്ന് റെക്ടർ ഫാദർ, ജോയ് ചിറ്റിലപ്പള്ളി, സിസ്റ്റർ ഹംബലിൻ, സിസ്റ്റർ റാണി ജോർജ്, ജനറൽ കൺവീനർ ടാജ് ആന്റണി, പബ്ലിസിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂർ എന്നിവർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ