Pudukad News
Pudukad News

ഇൻസ്റ്റഗ്രാം പോസ്റ്റ്: വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് ഗുരുതര പരിക്ക്, 22 പേർക്കെതിരെ കേസ്


ഇൻസ്റ്റഗ്രാം ഗ്രൂപ്പില്‍ കുറ്റപ്പെടുത്തി പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ വിദ്യാർഥികള്‍ സ്കൂള്‍മുറ്റത്ത് ഏറ്റുമുട്ടി.സംഘട്ടനത്തിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിക്ക് ഗുരുതരപരിക്കേറ്റു. കാരമുക്ക് എസ്‌എൻജിഎസ് സ്കൂളിലെ പ്ലസ്‌ വ‌ണ്‍ വിദ്യാർഥി കാഞ്ഞാണി നീലങ്കാവില്‍ ജെയ്സന്‍റെ മകൻ ആല്‍വിനാണ്(16) പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലും മൂക്കിന്‍റെപാലവും തകർന്നനിലയില്‍ ആല്‍വിനെ തൃശൂരില്‌ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാവിലെ ഇടവേള സമയത്തായിരുന്നു സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ആണ്‍കുട്ടികളും കൊമേഴ് സ് വിഭാഗത്തിലെ ആണ്‍കുട്ടികളും ഏറ്റുമുട്ടിയത്.ഇരുവിഭാഗം കുട്ടികളും ഇൻസ്റ്റഗ്രാം ഗ്രൂപ്പില്‍ പോസ്റ്റിട്ട് ചേരിതിരിഞ്ഞ് പോർവിളി പതിവാണ്. കൊമേഴ്സ് വിഭാഗത്തിലെ 22 ഓളം വരുന്ന വിദ്യാർഥികള്‍ ഇത് ചോദ്യംചെയ്തു. വാക്കേറ്റത്തെ തുടർന്ന് ഇരുക്ലാസിലേയും കുട്ടികള്‍ കൂട്ടത്തല്ലായി. ഇതുകണ്ട് അധ്യാപകർ പിടിച്ചുമാറ്റാനെത്തി.ആല്‍വിന്‍റെ ക്ലാസിലെ എല്ലാവരേയുംമാറ്റിപ്പോള്‍ ആല്‍വിൻ തനിച്ചായി. ഈ തക്കംനോക്കി ആല്‍വിനെ മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ ആല്‍വിന്‍റെ തലയ്ക്കും മുഖത്തും നെഞ്ചിലും കൈകൊണ്ട് ഇടിക്കുകയും കാല്‍കൊണ്ട് ചിവിട്ടുകയുമായിരുന്നു.ആല്‍വിനെ ആക്രമിച്ച 22 ഓളം വരുന്ന വിദ്യാർഥികള്‍ക്കെതിരേ അന്തിക്കാട് പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price