വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.കൂളിമുട്ടം നെടുംപറമ്പ് സ്വദേശി വടക്കനോളി വീട്ടിൽ അബു താഹിർ (24) നെയാണ് എൽഒസി പ്രകാരം അറസ്റ്റ് ചെയ്തത്.
2023 ൽ മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലെ പ്രതിയാണ് ഇയാൾ.സംഭവത്തിനു ശേഷം യുഎഇ യിലേക്ക് കടക്കുകയായിരുന്നു.
നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഷാർജയിൽ നിന്ന് നേപ്പാളിലെ കാണ്ഡ്മണ്ടുവിൽ എത്തി ഇന്ത്യയിലേക്ക് തിരികെ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിലുള്ള കർശന സുരക്ഷാ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ മതിലകം പോലീസ് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കോടതിയിൽ ഹാജരാക്കിയ അബു താഹിറിനെ റിമാന്റ് ചെയ്തു.
മതിലകം എസ്എച്ച്ഒ എം.കെ. ഷാജി, എസ്ഐമാരായ മുഹമ്മദ് റാഫി, റിജീ, സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ