കൊടകര വട്ടേക്കാട് വീടിൻ്റെ ടെറസിൽ ചാരായം വാറ്റ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.കൊടകര സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വട്ടേക്കാട് സ്വദേശി പള്ളത്തേരി വീട്ടിൽ ദീപു (41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പോലീസ് പിടികൂടി.ഊട്ടിയിൽ കവർച്ച ചെയ്ത് കൊലപാതകം നടത്തിയ കേസിലും കൽപ്പറ്റ, മഞ്ചേരി സ്റ്റേഷനുകളിൽ വധശ്രമക്കേസിലും തലശ്ശേരിയിൽ വീട് അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.
കൊടകര സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, എസ്ഐ ഡെന്നി, എഎസ്ഐമാരായ ആഷ്ലിൻ ജോൺ, ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രജീഷ്, സജീഷ്, പ്രതീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ