വീടിൻ്റെ പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.കണ്ടാണശ്ശേരി അരിയന്നൂർ സ്വദേശി പണ്ടാരപറമ്പിൽ വീട്ടിൽ ഷനജ് (30) ആണ് അറസ്റ്റിലായത്.
ചേർപ്പ് പാലക്കൽ സ്വദേശിനിയുടെ വീട്ടിലെ ബാൽക്കണിലുള്ള പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.മോഷണ ശ്രമം നടന്ന വീട്ടിൽ നിന്ന് ഒരു മൊബൈൽ ഫോൺ ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷനജിനെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന്, ക്രിമിനൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ