Pudukad News
Pudukad News

അനുജനെ കൊലപ്പെടുത്തിയ ജേഷ്ഠന് ജീവപര്യന്തം തടവ്


മാള കുമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്‌ഠന് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം പിഴയും ശിക്ഷ.ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എന്‍. വിനോദ്കുമാര്‍ വിധി പ്രസ്താവിച്ചത്.
2020 സെപ്റ്റംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. സ്വത്തുതര്‍ക്കത്തെതുടര്‍ന്നുള്ള വൈരാഗ്യത്താല്‍ പ്രതി സഹോദരനായ ആന്‍റു(56)വിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്ത് ഭാഗംവയ്ക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയതു ആന്‍റു മണ്ണിട്ടുമൂടിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇരുമ്പ് കമ്പികൊണ്ട് ആന്‍റുവിന്‍റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച്‌ മാരകമായി പരിക്ക് ഏല്പിച്ചു. തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ആന്‍റു മരണപ്പെട്ടത്.
മാള എസ്‌എച്ച്‌ഒ ആയിരുന്ന വി സജിന്‍ ശശിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോര്‍ജ (പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിന്‍സന്‍റ് എന്നിവര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
പിഴയൊടുക്കാത്തപക്ഷം ഒരു വര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. പിഴസംഖ്യ ഈടാക്കുന്നപക്ഷം കൊല്ലകെട്ട ആന്‍റുവിന്‍റെ ഭാര്യക്കു നഷ്ടപരിഹാരമായി നല്‍കുവാനും വിധിയില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. കൂടാതെ, കൊല്ലപ്പെട്ട ആന്‍റുവിന്‍റെ കൂടുംബത്തിനു മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനു ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കു നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്കു റിമാന്‍ഡ് ചെയ്തു.
പ്രതിയായ പോള്‍ കുമ്പിടി സ്വദേശി ജോസ് എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price