അച്ഛനെയും മുത്തശ്ശിയേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.കോനൂർ പള്ളിപ്പറമ്പിൽ വീട്ടിൽ അശ്വിനെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
പണം ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് അശ്വിന്‍റെ അച്ചമ്മ ഗ്രേസിയെയും പിതാവ് ഗല്ലറ്റിനെയും ആക്രമിക്കാൻ കാരണം. ഗ്രേസിയുടെ പരാതിയിലാണ് കേസെടുത്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഒരു വധശ്രമക്കേസും വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസും കൊരട്ടി സ്റ്റേഷനിലുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് കേസും ഇയാള്‍ക്കെതിരെയുണ്ട്.
കൊരട്ടി സിഐ അമൃത്‌രംഗൻ, എസ്‌ഐമാരായ ഒ.ജി. ഷാജു, സുമേഷ്, ത്രേസ്യ, ജോയ്, സിവില്‍ പോലീസ് ഓഫീസർമാരാരയ സജീഷ്കുമാർ, ദീപു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ