കൊടകരയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന നടത്തി.ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പോലീസ് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്.കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന. കെട്ടിടങ്ങളുടെ കാലപ്പഴക്കം തുടങ്ങിയവയാണ് പരിശോധിച്ചത്. ഓരോ വാർഡിലും ഉള്ള ഇത്തരം കെട്ടിടങ്ങളെ കുറിച്ചുള്ള വിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യാൻ വാർഡ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസിഡന്റ് അമ്പിളി സോമൻ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ