മിൽമയിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊരട്ടി സ്വദേശിയിൽ നിന്ന് 3,15,050 രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.വെള്ളിക്കുളങ്ങര പുത്തൻകുളങ്ങര സ്വദേശി ഹാഷിം ആണ് അറസ്റ്റിലായത്.വെസ്റ്റ് കൊരട്ടി സ്വദേശി തുണ്ടുവിള വീട്ടിൽ ജിനോയുടെ പരാതിയിലാണ് അറസ്റ്റ്.
സർക്കാർ സ്ഥാപനമായ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു, സി.പി.ഒ. മാരായ സജീഷ്, ടോമി, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ