ലിവിയയെ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫിസില്‍ വച്ച് വിശദമായി ചോദ്യം ചെയ്യും.ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസും കാമുകൻ നാരായണദാസും ചേർന്നാണ് ലഹരിക്കേസ് ആസൂത്രണം ചെയ്തത്. നാരായണദാസ് ആണ് ബംഗളൂരുവില്‍ നിന്ന് ലഹരി സ്റ്റാമ്ബ് ലിവിയക്ക് എത്തിച്ചു നല്‍കിയത്. തുടർന്ന് ലിവിയ ഷീല സണ്ണിയുടെ വാഹനത്തിലും ബാഗിലും ലഹരി സ്റ്റാമ്ബ് ഒളിപ്പിച്ചു വച്ചത്.ലിവിയയുടെ നേതൃത്വത്തിലാണ് രാസലഹരി സ്റ്റാമ്പുകൾ ഷീല സണ്ണിയുടെ സ്കൂട്ടറില്‍ വെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് ലിവിയ ദുബൈയിലേക്ക് കടന്നു. പിന്നാലെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഈ സാഹചര്യത്തില്‍ പാസ്പോർട്ട് റദ്ദാക്കാൻ പൊലീസ് നടപടി സ്വീകരിച്ച സാഹചര്യത്തിലാണ് യുവതി നാട്ടിലേക്ക് മടങ്ങിയത്. തുടർന്നാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ലിവിയയെ കസ്റ്റഡിയിലെടുത്തത്.അതേസമയം, വ്യാജ ലഹരിക്കേസില്‍ ലിവിയയുടെ കാമുകനായ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെ 2024 ഏപ്രില്‍ 29ന് പൊലീസ് പിടികൂടിയിരുന്നു.2023 ഫെബ്രുവരി 27നാണ് ചാലക്കുടി നഗരത്തിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീലയുടെ ഇരുചക്രവാഹനത്തില്‍നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് ജയിലില്‍ അടച്ചത്. 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ ഷീല സണ്ണി പുറത്തിറങ്ങി.എന്നാല്‍, ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചു പൂട്ടേണ്ടിവന്നു. വീണ്ടും സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് നാടുവിട്ട് ചെന്നൈയില്‍ ഡേകെയറില്‍ ആയയായി ജോലി നോക്കുകയാണ് ഷീല.തുടർന്ന് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്നും കള്ളക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യവുമായി ഷീല സണ്ണി ഹൈകോടതിയെ സമീപിച്ചു. പിന്നാലെ അന്വേഷണം എക്‌സൈസില്‍ നിന്ന് പൊലീസിന് കൈമാറാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ലിവിയയെ കൊടുങ്ങല്ലൂരിൽ എത്തിച്ചു
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യപ്രതിയും ബന്ധുവുമായ ലിവിയ ജോസിനെ കൊടുങ്ങല്ലൂരിൽ എത്തിച്ചു.
👍🏿
മറുപടിഇല്ലാതാക്കൂ