നാല് ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഈ മാസം ഏഴിന് വിലയില്‍ 1200 രൂപയുടെ വന്‍ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായിരുന്നത്.ഇന്ന് 600 രൂപ വര്‍ദ്ധിച്ചതോടെ പവന് വീണ്ടും 72000 കടന്നു. ഇന്ന് 72,160 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000 കടന്നു. 9020 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വര്‍ണ വില കണക്കാക്കാറുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ