മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന മഹിള സാഹസ് യാത്രക്ക് പുതുക്കാട് സെൻ്ററിൽ സ്വീകരണം നൽകി. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടൻകണ്ടത്ത് ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.വി. കല്യാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ടി. നിർമ്മല, ജില്ലാ സെക്രട്ടറിമാരായ റജി ജോർജ്, ജോളി ചുക്കിരി, ബ്ലോക്ക് പ്രസിഡൻ്റ് രജനി സുധാകരൻ, സെബി കൊടിയൻ, കെ.എം. ബാബുരാജ്, സുധൻ കാരയിൽ, ടി.എസ്.രാജു എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ