ജില്ലയിൽ പനി പടർന്നു പിടിക്കുന്നു. ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ്.
ആരോഗ്യവകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം ഈ മാസം 24 വരെമാത്രം 15,710 പേരാണ് പനിക്കായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 136 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. 21 നാണ് കൂടുതല്‍പേർ പനിബാധയെതുടർന്ന് ആശുപതികളില്‍ എത്തിയത് -1056 പേർ. കുറവ് രേഖപ്പെടുത്തിയതു നാലിനായിരുന്നു - 341 പേർ.
മാസം പകുതി പിന്നിടുമ്പോൾ പനിബാധിതരുടെ എണ്ണം ഏഴായിരം പിന്നിട്ടെങ്കില്‍ പിന്നെയുള്ള പത്തുദിവസംകൊണ്ട് എണ്ണായിരത്തിലധികം പുതിയ പനിബാധയാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിനം 700 ലധികം രോഗികള്‍.
കൂടാതെ, ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 186 പേരില്‍ 70 പേർക്കും ഡെങ്കി സ്ഥിരീകരിച്ചു. 41 പേർക്കു മഞ്ഞപ്പിത്തവും ബാധിച്ചു. 16 പേർക്കു എലിപ്പനി സ്ഥിരീകരിച്ചപ്പോള്‍ രണ്ടു മരണവും രേഖപ്പെടുത്തി.
കുന്നംകുളം, കൊണ്ടാഴി, ഇരിങ്ങാലക്കുട, പെരിഞ്ഞനം, വലപ്പാട്, മാള, പാണഞ്ചേരി, പുത്തൻചിറ തുടങ്ങിയ ഇടങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. കാലാവസ്ഥാവ്യതിയാനങ്ങളാണ് പനിക്കണക്ക് ക്രമാതീതമായി വർധിക്കാൻ ഇടയാക്കുന്നതെന്നു ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ