Pudukad News
Pudukad News

എം.ടി.വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു


കൊടകര ബ്ലോക്ക് സർവ്വീസ് പെൻഷനേഴ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായരുടെയും പി. ജയചന്ദ്രൻ്റെയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി കെ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് ടി.എസ്. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് എ.കെ. ശിവദാസൻ എം.ടി . അനുസ്മരണ പ്രഭാഷണവും രാജൻ നെല്ലായി പി. ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണവും നടത്തി. ടി. ബാലകൃഷ്ണ മേനോൻ, കെ.കെ. സോജ, കെ.ഒ. പൊറിഞ്ചു , കെ.വി. രാമകൃഷ്ണൻ കെ. സുകുമാരൻ, ഫ്രാങ്കോ ജി. മഞ്ഞളി, പി.വി. ശാർങ്ഗൻ , ടി.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. എം. ടി. യുടെ കൃതികളെ ആസ്പദമാക്കി പ്രബന്ധമത്സരവും, 
പി.ജയചന്ദ്രൻ പാടിയ ഗാനങ്ങളുടെ ആലാപന മത്സരവും സംഘടിപ്പിച്ചു.മത്സര വിജയികൾക്ക് ജില്ല സെക്രട്ടറി കെ. ചന്ദ്രമോഹനൻ സമ്മാനദാനം നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price