Pudukad News
Pudukad News

കെഎസ്ആർടിസി ബസുകളിൽ ഡിജിറ്റൽ പണമിടപാട് 22 മുതൽ


കെഎസ്ആർടിസി ബസുകളിൽ ഈ മാസം 22 മുതൽ സമ്പൂർണ്ണ ഓൺലൈൻ പണമിടപാട് സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ.
രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്‌റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price