വലപ്പാട് പാട്ടുകുളങ്ങരയിൽ മുൻവൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
പാട്ടുകുളങ്ങര ഉന്നതിയിൽ കുറുപ്പം വീട്ടിൽ നവീൻ കൃഷ്ണ (19), ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി സ്വദേശി വടശ്ശേരി വീട്ടിൽ ശിവപ്രഭു (20) എന്നിവരാണ് അറസ്റ്റിലായത്.പാട്ടുകുളങ്ങരയിൽ ശശികുമാർ, സഹോദരൻ മുരളീധരൻ, ഭാര്യ രാധ,ഷൺമുഖൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർമാരായ എബിൻ, വിനോദ്കുമാർ, എഎസ്ഐ ഭരതനുണ്ണി, സിപിഒ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ