കള്ള് കയറ്റിയ പിക്കപ്പ് വാൻ ഇടിച്ചുകയറി കാൽനടയാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം.വാണിയമ്പാറ സ്വദേശികളായ കവനാമറ്റത്തില്‍ ജോണി (57), ഫോറസ്റ്റ് വാച്ചർ മണിയൻ കിണർ ആദിവാസി ഉന്നതിയിലെ രാജൻ (59) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 8:15 ന് വാണിയമ്പാറയിലായിരുന്നു അപകടം. മേഖലയില്‍ അടിപ്പാത നിർമ്മാണവും സമാന്തരമായി സർവീസ് റോഡിന്റെ നിർമ്മാണവും നടക്കുന്നതിനാല്‍ ദേശീയപാതയുടെ അരികിലൂടെ നടക്കുകയായിരുന്നു രണ്ടുപേരും. ഈ സമയം പാലക്കാട് ഭാഗത്ത് നിന്നും കള്ള് കയറ്റി വന്ന പിക്കപ്പ് വാൻ അമിതവേഗത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇവരുടെ മേല്‍ ഇടിച്ചു കയറുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ 108 ആംബുലൻസില്‍ തൃശ്ശൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ