ട്രിച്ചൂർ അഗ്രി ഹോർട്ടി കള്‍ച്ചറല്‍ സൊസൈറ്റി 28,29 തീയതികളില്‍ തൃശൂർ ടൗണ്‍ ഹാളില്‍ നടത്തുന്ന മാങ്ങ മേളയോടനുബന്ധിച്ച് ചിത്ര രചന, മാങ്ങകളുടെ പ്രദർശനം, മാങ്ങ ഭക്ഷ്യ വിഭവങ്ങള്‍ എന്നിവയില്‍ മത്സരം സംഘടിപ്പിക്കുന്നു.കാർഷിക സർവകലാശാല, കൃഷി വകുപ്പ്, ഡി.ടി.പി.സി, ഇൻഡിജിനസ്സ് മാങ്കോ ട്രീ കണ്‍സർവേഷൻ പ്രൊജക്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് മേള. 28 ന് രാവിലെ 10 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വ്യക്തികള്‍ക്കുള്ള മാങ്ങ പ്രദർശന മത്സരത്തില്‍ അഞ്ച് ഇനങ്ങളില്‍പെട്ട ഇലയും ഞെട്ടുമുള്ള മൂന്നു മാങ്ങകള്‍ വീതം പേരുകള്‍ നല്‍കി 28 ന് രാവിലെ ഏഴുമണിക്ക് എത്തിക്കണം. മാങ്ങ ഭക്ഷ്യ വിഭവങ്ങളുടെ മത്സരം 29 ന് രാവിലെ 11 ന് നടക്കും. വിവരങ്ങള്‍ക്ക്: 9447380721
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ