മുത്തുമല റോഡും, മിനിമാസ്റ്റ് ലൈറ്റും ഉദ്ഘാടനം ചെയ്തു


വരന്തരപ്പിള്ളി പഞ്ചായത്തിലെ മുത്തുമല റോഡിന്റെയും, മിനിമാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അജിതാ സുധാകരൻ, ബ്ലോക്ക് പഞ്ചായത്തംഗം ഹേമലത നന്ദകുമാർ, ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു വൈപിനാടൻ തുടങ്ങിയവർ സംസാരിച്ചു.കെ.കെ രാമചന്ദ്രൻ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ ചിലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price