വേനല്‍ കടുത്തതോടെ വന്യജീവികൾ കാടുവിട്ട് വെള്ളം തേടിയിറങ്ങുന്നത് തടയാൻ നടപടി ശക്തമാക്കി വനംവകുപ്പ്. വനത്തിനകത്ത് ജലലഭ്യത ഉറപ്പ് വരുത്തുന്നതിന് വനം വകുപ്പും ചിമ്മിനി ജനറൽ ഇഡിസിയും ചേർന്ന് വനാന്തരത്തിലെ മണ്ണാത്തിപ്പാറ ഭാഗത്തെ കുളം നവീകരിച്ചു. ചിമ്മിനി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ബോസ് ഉദ്ഘാടനം ചെയ്തു. എച്ചിപ്പാറ ഇ.ഡി.സി. ചെയര്‍മാന്‍ ദില്‍ഷാദ്, സെക്രട്ടറി സി.ആര്‍. രഞ്ജിത്ത്, എം.വി. വിനയരാജ്, ശരത്ത് ടി. മോഹന്‍ എന്നിവര്‍ നേതൃത്വം നൽകി.
0 Comments