കെല്‍ട്രോണ്‍ ജേണലിസം പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം




കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 -24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം,മൊബൈല്‍ ജേണലിസം,ഡാറ്റാ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ജേര്‍ണലിസം, ആങ്കറിംഗ്,ന്യൂസ് ക്യാമറ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലായാണ് പരിശീലനം ലഭിക്കുക. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കുന്നതാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.  ഫോണ്‍: 9544958182

വിലാസം:  കെല്‍ട്രോണ്‍ നോളജ് സെന്റര്‍,തേര്‍ഡ് ഫ്‌ലോര്‍,അംബേദ്കര്‍ ബില്‍ഡിംഗ്,റെയില്‍വേ സ്റ്റേഷന്‍ റോഡ്,കോഴിക്കോട്,673002


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price